1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് 1977 മാര്‍ച്ച് 24ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. ജനതാപാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ചു.
ഗുജറാത്തിലെ ഹിന്ദുസ്ഥാനി പ്രചാര്‍സഭ, രാജഗിര് ബുദ്ധവിഹാര സമിതി, ലോക ഭാരതി ഗ്രാമീണ സര്‍വ്വകലാശാല, ഭാരതീയ ആദിമജാതി സേവാസംഘം തുടങ്ങിയവയുടെ അധ്യക്ഷനായിരുന്നു. ആത്മകഥയടക്കം മൂന്ന് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.