മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി

Morarji Desai
WDWD
ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത് പ്രധാനമന്ത്രിയാണ് മൊറാര്‍ജി ദേശായി. ജനദാദള്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ നേതാവായ മൊറാര്‍ജി പിന്നീടാണ് പ്രധാന മന്ത്രി ആയത്.

ലീപ് ഇയറില്‍ ഫെബ്രുവരി 29 ന് ആയിരുന്നു അദ്ദേഹത്തിന്‍റെജനനം.അതുകൊണ്ട് പിറന്നാള്‍ നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം.ഇന്ന് ഫലത്തില്‍ അദ്ദേഹത്തിന്‍റെ 28 മത് പിറന്നാളാണ്‍` ജീവിച്ചിരുന്നെങ്കില്‍ പക്ഷേ 112 വയസ്സുണ്ടാകുമായിരുന്നു

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍‌ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹംമരണം കൊണ്ടു മാത്രം വിരാമം കുറിക്കാന്‍ കഴിയുന്ന പ്രതിഭാ വിലാസമായിരുന്നു മൊറാര്‍ജിയുടേത്.ഇന്ത്യലിലെ ഏറ്റവും പ്രായം കൂറ്റിയ പ്രധാന മന്ത്രിയും മൊറാര്‍ജി ആയിരുന്നു മൂത്രചികിത്സയുടെ വക്താവായിരുന്നു അദ്ദേഹം

1896 ഫെബ്രുവരി 29ന് ഗുജറാത്തിലെ ബുല്‍സാര്‍ ജില്ലയില്‍ ഭദേനി ഗ്രാമത്തിലാണ് മൊറാര്‍ജി ദേശായ് ജനിച്ചത്. മുംബൈ വില്‍സണ്‍ കോളജില്‍ നിന്ന് ബുരുദ ധാരിയായി.

1918ല്‍ മുംബൈ പ്രവിശ്യാ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന അദ്ദേഹം ഡപ്യൂട്ടി കളക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. 1930ല്‍ ജോലി രാജിവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.

ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന മൊറാര്‍ജി 1930-34, 1940-41, 1942-45 കാലഘട്ടങ്ങളില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. 1950ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷററായി.

WEBDUNIA|

മുംബൈ നിയമസഭാംഗമായി 1937-39, 1946-56 കാലഘട്ടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1937ലും 1946ലും മുംബൈയില്‍ മന്ത്രിയായിരുന്ന മൊറാര്‍ജി 1952ല്‍ മുഖ്യമന്ത്രിയായി. 1957 മുതല്‍ 23 വര്‍ഷം ലോക്സഭയില്‍ അംഗമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :