അവിടെയും മതേതരത്തിന്‍റെ കടുത്ത നിറമുള്ള നേതാക്കള്‍ക്ക് പറയാനേറെയുണ്ട് - ‘മദനിയുടെ പൂര്‍വകാലമല്ല ഇപ്പോഴുള്ള മദനിയെ ആണ് ഞങ്ങള്‍ അംഗീകരിക്കുന്നത്’. ഇപ്പോഴുള്ള മദനി പൊതു സമൂഹ നന്മയ്ക്കായി എന്തൊക്കെ ചെയ്യുന്നു എന്ന ചോദ്യത്തിനാവും ഇടതുപക്ഷം ഇവിടെ മറുപടി പറയേണ്ടി വരുന്നത്.
വര്‍ഗീയാതീത മദനിയെ കണ്ടെത്തിയതിനും ശക്തമായി പിന്തുണച്ച് കൂടെ കൊണ്ടു നടക്കുന്നതിലും ജാതി വോട്ടുകളുടെ അവിശുദ്ധ ആകര്‍ഷണമല്ലേ പ്രചോദനമായത് എന്ന് പൊതു സമൂഹം ചിന്തിച്ചാല്‍ എന്താണ് തെറ്റ്? പൊന്നാനിയിലെ ഹുസൈന്‍ രണ്ടത്താണിക്ക് വേണ്ടി സിപിഐയെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം മണ്ഡലത്തിലെ അമ്പതിനായിരത്തില്‍ പരം പിഡിപി വോട്ടുകളാണെന്ന് ആര്‍ക്കും മനസ്സിലാവും - ആറായിരത്തോളം വരുന്ന ഘടകക്ഷി ശക്തിക്ക് അമ്പതിനായിരത്തിനെ വെല്ലാനാവുമോ?
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഒമ്പത് കൊല്ലമാണ് വിചാരണ തടവുകാരനായി മദനി ജയിലില്‍ കഴിഞ്ഞത്. ഇക്കാലയളവില്‍ സംശയഗ്രസ്തരായ ഉപജാപകരില്‍ പലരും അങ്ങോട്ടേക്ക് പരസ്യ പ്രവേശനം നടത്തിയില്ല എന്ന് മാത്രമല്ല ഇവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പറയേണ്ടിടത്തെല്ലാം മദനിയുടെ മോചനത്തിന്‍റെ പേര് പറഞ്ഞ് വോട്ട് പിടിക്കുകയും ചെയ്തു.