പി സി - തെറിവിളിയുടെ അണ്ണാഹസാരെ!

ഹരീഷ്‌കുമാര്‍

PRO
മുട്ടന്‍ തെറികള്‍ വിളിച്ചാല്‍ മുട്ടന്‍ നേതാവാകും എന്നത് പി സി ജോര്‍ജ്ജിന്റെ അബദ്ധ ധാരണയല്ലേ? ജനാധിപത്യ സംവിധാനത്തിലെ ഏകാധിപത്യപരമായ അധികാര പ്രയോഗമല്ലേ ഇത്തരം പരസ്യമായ വെല്ലുവിളികളും കൈയേറ്റം ചെയ്യുന്നതില്‍ തെറ്റില്ല എന്ന് വരെ പറയിക്കുന്ന ആത്മവിശ്വാസവും.

തന്റെ തെറിവിളി യുട്യൂബില്‍ അരങ്ങുതകര്‍ക്കുന്നു എന്ന് പി സിക്ക് വ്യക്തമായ ധാരണയുണ്ട് എന്നതാണ് മറ്റൊരു സങ്കടകരമായ അവസ്ഥ. തന്റെ പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തുന്നത് കണ്ടിരുന്നു എന്നും അതൊരു എന്‍ഡി‌എഫുകാരനാണെന്നും പറയുന്ന പി സി ഇക്കാര്യം പരസ്യമായാല്‍ തനിക്കൊരു ചുക്കുമില്ല എന്ന ഗുണ്ടാ നിലപാട് തന്നെയാണ് സ്വീ‍കരിക്കുന്നത് എന്ന് ഖേദപൂര്‍വം പറയേണ്ടിവരും.

WEBDUNIA|
അണ്ണാഹസാരെയും പി സി ജോര്‍ജ്ജും നാട്ടുകാര്‍ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്. പക്ഷേ രീതികള്‍ തമ്മില്‍ പുലബന്ധം പോലുമില്ല എന്ന് മാത്രമല്ല പി സിയുടെ രീതി പിന്തുടരുന്നത് സമൂഹത്തില്‍ അപകടകരമായ ഒരു മേല്‍ക്കോയ്മ സൃഷ്ടിക്കുകയും ചെയ്യും. അതായത്, കൈയ്യൂക്ക് ഉള്ളവനേ കാര്യം സാധിക്കൂ എന്ന അവസ്ഥ. കള്ളുകുടിച്ച് കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥരെ ശക്തമായ നടപടികള്‍ക്ക് വിധേയരാക്കുകയായിരുന്നു “ശക്ത”നാ‍യ പി സി ചെയ്യേണ്ടിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :