ഒറ്റ ഇല പോലുമില്ലാതെ മരങ്ങളൊക്കെ നഗ്നമായി നിലകൊണ്ടു. വസന്തം വരുംവരെ ശോഷച്ച് വിളറി അവ അങ്ങനെ നിന്നിരുന്നു.
വസന്തം വന്നു. ചൂടു നല്കി. അവയുടെ അന്തരാത്മാവിലേക്ക് ജീവന്റെ സന്ദേശം ഒഴുകിച്ചെന്നു. പെട്ടൈന്നൊരു ചലനം. അരയാലുകളും മറ്റു മരങ്ങളും ഞെട്ടിയുണര്‍ന്നു. ഒരു നിഗൂഢത അവയെ വലയം ചെയ്തു നിന്നു.
അദൃശ്യമായ, അജ്ഞാതമായ എന്തോ നടക്കുംപോലെ ആയിരം പച്ചനാമ്പുകള്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞു. അവ സൂര്യപ്രകാശത്തില്‍ തിങ്ങിക്കളിച്ചു. ഞാനത് അത്ഭുതത്തോടെ നോക്കി നിന്നു.
വിലാപകാവ്യം
നെഹ്റുവിന്റെ മരണത്തില്‍ വിലപിച്ചു റഷ്യന്‍ കവയിതി മദാം മിര്ഡ്സേ കെമ്പേ ഇങ്ങനെ പറയുന്നു
അഗ്നിനാളമായിരുന്നല്ലോ ഞാന്‍, ഇന്നോ ചിതാ-
ഭസ്്മമായി, കേള്‍ക്കൂ, പാട്ടുപാടുകയാണീച്ചാമ്പല്
"ഉയര്‍ത്തൂ, വാനിലേക്കുയര്ത്തൂ, പറന്നീടാന്‍
കൊതിപ്പൂ ചിറകേലും ചാമ്പലാണല്ലോ ഞങ്ങള്‍!
വിണ്ണിന്റെ കടുംനീല വര്‍ണത്തില്‍നിന്നും വാരി-
ച്ചിന്നുക, വിതച്ചീടുകിന്ത്യതന് വിരിമാറില്‍
ആകെ മൂടട്ടെ മൂടുപടമായുലര്ന്നു വീ-
ണേറെ ലോലമായ്, മന്ദം മന്ത്രിക്കും ഞാനന്നേരം
വന്നു ഞാനമ്മേ, എന്നെയറിഞ്ഞോ? ഞാനെന്റേതാ
ജന്മവും മൃതിയുമെന്നമ്മയ്ക്കായ് സമര്‍പ്പിച്ചു
ജീവിക്കും കാലത്തഗ്നിജ്വാലയായ്, മരണത്തി-
ലീവെറും വെണ്‍ചാമ്പലായ്, മുഴുവന്‍ സമര്‍പ്പിച്ചു,
എന്നെയാ മാറില്‍ ചേര്‍ത്തു മുറുകെപ്പുണര്ന്നുംകൊ-
ണ്ടമ്മയോതുന്നു, "കുഞ്ഞേ, ജവാഹര്‍ വന്നാലും നീ,
നിന്നെ വിശ്രമിച്ചീടാന്‍ സമ്മതിക്കില്ല; ഞാനെന്‍ പൊന്മകള് പുകീടൊല്ലാ മൃതിതന്‍ ദൂരം തീരം;