""അത്യുല്‍കൃഷ്ടമാണ് അദ്ദേഹത്തിന്‍റെ സ്വഭാവം. അടിയുറച്ചതാണ് അദ്ദേഹത്തിന്‍റെ വിശ്വാസം ഒരിക്കലും പരാജയപ്പെടാത്തതാണ് അദ്ദേഹത്തിന്‍റെ വീര്യം''
നെഹ്റുവിനെക്കുറിച്ച് ഡോ. എസ് രാധാകൃഷ്ണന്‍
""നമ്മുടെ തലമുറയിലെ മഹാനായ വ്യക്തിയായിരുന്നു നെഹ്റു, മനുഷ്യ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പൊരുതിയ അത്യുന്നതനായ രാജ്യതന്ത്രജ്ഞനാണ് അദ്ദേഹം''.
നെഹ്റു ഗാന്ധിജിയെക്കുറിച്ച്
നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. ബാപ്പു, നമ്മുടെ പ്രിയപ്പെട്ട നേതാവ്, നമ്മുടെ രാഷ്ട്രത്തിന്‍റെ പിതാവ് നമ്മെ വിട്ടു പോയി.
ഒരു പക്ഷേ അങ്ങനെ പറയുന്നത് ശരിയല്ലായിരിക്കാം. എങ്കിലും ഇത്രയും കാലം നാം അദ്ദേഹത്തെ കണ്ടിരുന്നതുപോലെ ഇനി നമുക്ക് അദ്ദേഹത്തെ കാണാനാവില്ല. ഉപദേശം തേടി അങ്ങോട്ട് പോകാനാവില്ല. എനിക്കു മാത്രമല്ല, ഈ രാജ്യത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും ഒരു കനത്ത പ്രഹരമാണ്.