ജവഹര്‍ലാല്‍ നെഹ്റു

Jawaharlal Nehru- Indias first prime minister
WEBDUNIA|
PIB
സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്‍റെ ജനമദിനം ശീശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.നവംബര്‍ 14ന്.

നവഭാരത ശില്‍പിയാണ് നെഹ്രു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശി.1964 മെയ് 27ന് നെഹ്രു അന്തരിച്ചു

നെഹ്റുവിന്‍റെ അന്ത്യ നിമിഷങ്ങള്‍

1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി.

നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

നെഹ്റുവിന്‍റെ അന്ത്യാഭിലാഷം

"" എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''.

നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :