1920 കളില്‍ ക്ഷേത്രപ്രവേശനത്തിനുള്ള പ്രസ്ഥാനം കേരളത്തിലുടനീളം ഉണ്ടാവുകയുണ്ടായി. ഇതോടനുബന്ധിച്ച് അവര്‍ണജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1924-ല്‍ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചു.
ഇത് കേരളചരിത്രത്തിലെ ഉജ്ജ്ലപ്രക്ഷോഭമായിരുന്നു. കെ.പി. കേശവമേനോന്, മന്നത്ത് പത്മനാഭന്, ടി. കെ. മാധവന്, ബോധേശ്വരന്‍, ഇ. വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരായിരുന്നു ഈ സത്യഗ്രഹം നയിച്ചത്. ഇവര്‍ക്ക് പിന്തുണയേകി ഗാന്ധിജി എത്തിയിരുന്നു.
മറ്റൊരു ഐതിഹാസിക സമരം ഗുരുവായൂര്‍ സത്യഗ്രഹമായിരുന്നു. 1931 നവംബര്‍- 1 നാണ് ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയത്്. മന്നത്ത് പത്മനാഭന് പ്രസിഡന്റും കെ. കേളപ്പന് സെക്രട്ടറിയും ഏ. കെ. ഗോപാലന് വോളന്റിയറുമായാണ് ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയത്.