രാജ്യത്ത് പതിനഞ്ച് വയസ്സിന് മുന്‍പ് ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്നവരില് ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെ പറയുന്നത്. അത്ഭുതകരം തന്നെ! ഇത് ആദ്യമായാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നത്. സംസ്കാരവും മതാചാരങ്ങളും കൃത്യമായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തിലെ പെണ്‍കുഞ്ഞുങ്ങളെ ആരാണ് ചെറുപ്പത്തില്‍ തന്നെ ലൈംഗികസുഖം ആസ്വദിക്കാന്‍ പഠിപ്പിച്ചത്.
വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ ആണ്‍കുട്ടികളില്‍ അസാധാരണമല്ലെന്ന് സ്ഥാപിയ്ക്കുന്ന നിരവധി സര്‍വെ റിപ്പോര്‍ട്ടുകള്‍ നമ്മള് വായിച്ച് തള്ളിയതാണ്. എന്നാല്‍, പെണ്‍കുട്ടികളെ കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ലൈംഗിക വേഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പതിനഞ്ച് ശതമാനം യുവാക്കളും നാലു ശതമാനം യുവതികളും തുറന്നുസമ്മതിച്ചു. ഇതില്‍ 24 ശതമാനം പെണ്‍കുട്ടികള്‍ക്കും ആദ്യമായി ലൈംഗികാനുഭവം ഉണ്ടായത് 15 വയസ്സിന് മുന്പാണെന്നത് ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്.
എന്നാല്‍, ഇതെല്ലാം നടക്കുന്നത് നഗരങ്ങളിലാണെന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി; ഭൂരിഭാഗവും ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികളാണ് ലൈംഗികതയിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗ്രാമങ്ങളില്‍ ആറ് ശതമാനം പേര് ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നഗരങ്ങളില്‍ ഇത് ഒരു ശതമാനം മാത്രമാണത്രെ.
അതെ, നമ്മുടെ പെണ്‍കുട്ടികള്‍ തെറ്റുകാരായി മാറിക്കൊണ്ടിരിക്കുകയാണ്. ചതിക്കുഴികള്‍ക്ക് മുകളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നത്. സ്നേഹവും സംരക്ഷണവും നല്കുന്നവര് തന്നെ അവരുടെ വേണ്ടപ്പെട്ടതെല്ലാം തട്ടിയെടുക്കുന്നു. അവരുടെ ദുഃഖങ്ങള്‍ അറിയുന്നില്ല. തേങ്ങലുകള്‍ കേള്‍ക്കുന്നില്ല. എവിടെയാണ് ഭാരത പെണ്‍സമൂഹത്തിന് പിഴയ്ക്കുന്നത്?
ഭാരതത്തിലെ കണക്ക് പോകട്ടെ, സംസ്കാര സമ്പന്നവും ആത്മാഭിമാനവും എന്നും കാത്തുസൂക്ഷിക്കുന്ന കാത്തുസൂക്ഷിച്ചിട്ടുള്ള മലയാളികളുടെ സ്ഥിതി എന്താണ്? കേരളത്തിലെ മനോരോഗവിദഗ്ധരോട് ചോദിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. ഇത്തരക്കാര്‍ക്ക് സമീപം ചികിത്സ തേടിയെത്തുന്നവരില്‍ അധികവും കൗമാരക്കാരികളാണത്രെ. ലൈംഗിക ചൂഷണവും മൊബൈല്‍ പ്രണയവും അവരെ ചീത്തയാക്കിയിരിക്കുന്നു.
പലവിധ ശാരീരിക, മാനസിക പ്രശ്നങ്ങളാല്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകും. പണ്ട് കാലങ്ങളിലും ഇതെല്ലാം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. എന്നാല്‍, പണ്ട് കാലങ്ങളില്‍ ഇടുങ്ങിയ, പുറം ലോകമറിയാത്ത ഇടപെടലുകളായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആണ്-പെണ് ഇടപെടലുകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കയാണ്. ആരോഗ്യകരമായ ഇടപെടലുകള്‍ നല്ലത് തന്നെ, പക്ഷേ, ഇവയില്‍ മിക്കതും ദുരന്തങ്ങളിലാണ് ചെന്നെത്തുന്നത്. ഇത്തരം സൌഹൃദങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന കൂത്താട്ടങ്ങളുടെ നാറുന്ന കഥകളെ നമുക്ക് നിരത്താനുള്ളൂ.
അച്ഛന്റെ ലാളനയില്‍ അശ്ലീലം, സഹോദരന്റെ നോട്ടത്തില്‍ അശ്ലീലം, മകളെ കുറിച്ചുള്ള അമ്മയുടെ ചിന്തകള്‍ മൊത്തം ചീത്ത, അക്ഷരം പഠിക്കാനെത്തുന്ന ഗുരു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്. ഇതിനിടയ്ക്ക് അവള് ലൈംഗികത ആസ്വദിച്ചില്ലെങ്കിലേ, അത്ഭുതമുള്ളൂ. പതിനഞ്ച് വയസ്സിനിടയില്‍ ഇവരുടെയൊക്കെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അതൊരത്ഭുതം തന്നെയെന്ന് പറയേണ്ടി വരും!
അടുത്ത പേജില്‍ വായിക്കുക ‘കൌമാരക്കാരികള്‍ ലൈംഗികത ആസ്വദിക്കുന്ന വഴികള്‍!’