കുട്ടിക്കളിയില്‍ ധോണി വീഴുമോ

ജി കെ

PRO
എങ്കിലും ക്യാപ്റ്റന്‍ കൂളെന്ന് വിളിച്ച് മതിയാവുന്നതിനു മുന്‍പ് ധോണിയെ എങ്ങനെ ക്യാപ്റ്റന്‍ ഫൂളെന്ന് വിളിക്കാന്‍ ഈ കളിവിദഗ്ധര്‍ക്ക് കഴിയുന്നു എന്നാണ് ആരാധകര്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നത്. ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ധോണിയെപ്പോലൊരു നായകനെ മാറ്റി പരീക്ഷിക്കുന്നത് ഉചിതമാണോ എന്നും നമ്മള്‍ ചിന്തിക്കണം. ഇന്ത്യയുടെ പല മുന്‍‌നായകരെയും പോലെ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ധോണി ടീമിന് സംഭാവന ചെയ്യുന്നത്. പലപ്പോഴും കൂട്ടത്തകര്‍ച്ചയില്‍ രക്ഷകന്‍റെ വേഷമണിയുന്നതും ധോണിയെന്ന നായകന്‍ തന്നെയായിരുന്നുവെന്ന കാര്യം ഇപ്പോള്‍ ധോണി കാടനടി അടിക്കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ സൌകര്യപൂര്‍വം മറന്നു പോകുന്നു.

ട്വന്‍റി- 20 ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ 50% ലേറെ വിജയ ശതമാനം നിലനിര്‍ത്തുമ്പോഴും ബാറ്റിംഗില്‍ ഗംഭീറിന് പിന്നില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ശരാശരിയ്ക്ക് ഉടമയാവാനും ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്ത്രങ്ങളിലെ പാ‍ളിച്ചയെ കുറ്റം പറയുന്നവര്‍ അത് നടപ്പാക്കാനാവശ്യമായ താരങ്ങള്‍ കൂടി കൈവശം വേണമെന്നകാര്യവും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ മറന്നു പോകുന്നു. ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ വീഴ്ത്താന്‍ ധോണി ഒരുക്കിയ ഫീല്‍ഡ് സജ്ജീകരണം പോലുള്ള തന്ത്രങ്ങള്‍ ട്വന്‍റി-20 ലോകകപ്പിലെത്തിയപ്പോള്‍ കണ്ടില്ലെന്നാണ് മറ്റൊരു ആരോപണം.

ഐ പി എല്ലില്‍ പൊള്ളാര്‍ഡിന്‍റെ വെടിയുണ്ട ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ശരീരവും പ്രായവും മറന്ന് ഡൈവ് ചെയ്യാന്‍ മാത്യു ഹെയ്ഡനുണ്ടായിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ എത്ര പേര്‍ ശരീരം മറന്ന് ഡൈവ് ചെയ്യാന്‍ തയ്യാറാവും. രവി ശാസ്ത്രിയെയും ഗവാസ്കറെയും പോലുള്ള കമന്‍റേറ്റര്‍മാരുടെ കമന്‍റ് കേട്ട് ധോണിയെ നായക സ്ഥാനത്തു നിന്ന് മാറ്റുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

WEBDUNIA|
ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ധോണിയുടെ കാര്യത്തിലും മാധ്യമങ്ങള്‍ തന്നെ വിചാരണയും വിധിയും നടപ്പാക്കിയാല്‍ ഒരു പക്ഷേ ഇന്ത്യയ്ക്ക് കൈയകലത്തില്‍ നഷ്ടമാവുന്നത് സ്വന്തം മണ്ണില്‍ നടക്കുന്ന ഒരു ലോകകപ്പ് കൂടിയാവും. ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാമെന്ന സച്ചിന്‍റെ സ്വപ്നവും ഒരു പക്ഷേ സ്വപ്നമായി തുടര്‍ന്നേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :