ഇന്ന് ലോക ടൂറിസംദിനം.

സപ്തംബര്‍ 28 വിനോദ സഞ്ചാര ദിനം

WEBDUNIA|

ലോക വിനോദ സഞ്ചാര ഓര്‍ഗനൈസേഷനാണ് 1980 മുതല്‍ സപ്തംബര്‍ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കുന്നത്.

വിനോദസഞ്ചാരം സ്ത്രീകള്‍ക്കായി വതില്‍ തുറക്കുന്നു എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. അതുകൊണ്ട് ലോകമെമ്പാടും വിനോദസഞ്ചാരമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പക്കുന്ന പല പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്.

1979 ല്‍ സ്പൈനിലെ ടോരെമോലിനോസില്‍ നടന്ന യു എന്‍ ഡബ്ലിയു ടി ഓ ജനറല്‍ അസ്സംബ്ലിയാണ് ഈദിനം ടൂറിസം ദിനമായി ശുപാര്‍ശ ചെയ്തത്.

1970ല്‍ ലോക വിനോദ സഞ്ചാര സംഘടനയുടെ നിയമാവലി അംഗീകരിച്ച ദിവസമാണ് സപ്തംബര്‍ 27.ആഗോള ടൂറിസത്തിന് ‍ ഇതൊരു വലിയ മുതല്‍ക്കൂട്ടായിരുന്നു. 1977 മുതല്‍ ഈ ദിനാഘോഷം നടത്താന്‍ ഓരോ രാജ്യത്തെ ചുമതല പ്പെടുത്തുന്ന പതിവുണ്ടായി.

ഇക്കുറി ശ്രീലങ്കയാണ് ആഥിഥേയ രാജ്യം.2006 ല്‍ യൂറൊപ്പും 2007 ല്‍ തെക്കനേനേഷ്യയും 2008ല്‍ അമേരിക്കയും 2009ല്‍ ആഫ്രിക്കയും ആഥിഥേയത്വം വഹിക്കുമെന്ന്‌ നേരത്തെ തീരുമാന മായിട്ടുണ്ട്.

സംസ്ഥാന വികസനത്തിന് വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന സര്‍ക്കാര്‍ നിലപാട് പ്രതീക്ഷകള്‍ നല്‍കുന്നതിനിടെ കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ വരവ് തുടങ്ങാന്‍ ഇനി ദിനങ്ങള്‍ മാത്രം.

ഒക്ടോബര്‍ അവസാനം തുടങ്ങി മാര്‍ച്ച് വരെ നീളുന്നതാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് സീസണ്‍. സുനാമി തിരമാലകളുയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായ കടലോര പ്രദേശങ്ങള്‍ ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു. കോവളം, കുമരകം, കൊച്ചി, മൂന്നാര്‍, തേക്കടി എന്നിവടങ്ങളെല്ലാം വിദേശ സഞ്ചാരികള്‍ക്കായി മുഖം മിനുക്കുകയാണ്.

സഞ്ചാരികളുടെ വര്‍ദ്ധനവിനൊപ്പം വരുമാന നേട്ടവും ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2000ല്‍ 2,10,000 വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. 2004ല്‍ ഇത് 3,45,000 ആയി. 2000ല്‍ ടൂറിസത്തിലൂടെ ലഭിച്ച വരുമാനം 5.24 ബില്ല്യണ്‍ രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 12 ബില്ല്യണ്‍ രൂപയായി ഉയര്‍ന്നിരുന്നു.

ഇത്തവണ തയ്യാറായിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :