എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 30 ജനുവരി 2023 (16:23 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരി കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷ് ആണ്
കസബ പോലീസിന്റെ പിടിയിലായത്.
സമൂഹ മാധ്യമത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് അടുപ്പമാവുകയും ചെയ്തത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2022 ഒക്ടോബർ മുതൽ ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു എന്നാണു പോലീസ് കണ്ടെത്തിയത്. പോലീസ് കേസായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ തഞ്ചാവൂരിൽ നിന്നാണ് പിടികൂടിയത്.