കുട്ടി ആണാണോ എന്നറിയാൽ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (11:33 IST)
ബദാൻ: കുട്ടി ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധച്ച്‌ ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ബദാന്‍ ജില്ലയിലെ നെക്പൂരിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഒരു ആൺകുട്ടി വേണം എന്ന കടുത്ത ആഗ്രഹമാണ് ഭർത്താവിനെ ഇത്തരം ഒരു ക്രൂര കൃത്യത്തിലേയ്ക്ക് നയിച്ചത്. ഇയാള്‍ക്ക് അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍ ആറ് മാസം കഴിഞ്ഞതോടെ കുഞ്ഞ് ആണാണോ എന്നറിയാൻ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭർത്താവ് 35കാരിയുടെ വയര്‍ കീറുകയായിരുന്നു. പ്രദേശവാസികളാണ് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :