ചെന്നൈ|
BIJU|
Last Modified ബുധന്‍, 6 ഡിസംബര്‍ 2017 (17:41 IST)
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില കാര്യങ്ങള്‍ തമിഴ്നാട് രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. ‘ശശികലയുടെ വീട്ടിലേക്കുള്ള രഹസ്യ തുരങ്കം’ എന്ന ടൈറ്റിലോടെ ഒരു തുരങ്കത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. മാത്രമല്ല, പിടിച്ചെടുക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വര്‍ണവും എന്ന അടിക്കുറിപ്പോടെയും കെട്ടുകണക്കിന് രൂപയുടെ ചിത്രം പ്രചരിക്കുകയുണ്ടായി.
ശശികലയുടെ വീട്ടില്‍ നിന്ന് 1700 കോടി രൂപയുടെ കള്ളപ്പണവും സ്വര്‍ണവും പിടികൂടിയെന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം വ്യാജമാണെന്നാണ് ഒടുവില്‍ വ്യക്തമായിരിക്കുന്നത്.
നവി മുംബൈയില്‍ നടന്ന ഒരു ബാങ്ക് കൊള്ളയുടെയും ഡല്‍ഹിയില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിന്‍റെയും ചിത്രങ്ങളാണ് ശശികലയുമായി ബന്ധപ്പെട്ടതെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
നവംബര്‍ 17ന് ഡല്‍ഹിയില്‍ നടന്ന ഒരു റെയ്ഡില്‍ നിന്ന് 200ന്‍റെയും 500ന്‍റെയും 2000ത്തിന്‍റെയും കെട്ടുകണക്കിന് നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ആ ചിത്രങ്ങളാണ് പുതിയ ക്യാപ്ഷനോടെ പ്രചരിച്ചത്.