വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2020 (10:50 IST)
ചിറ്റൂർ: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ത്മിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ നിർമ്മാണ യൂണിറ്റിൽനിന്നുമുള്ള സ്മാർട്ട്ഫോണുകളുമായി മുംബൈയ്ക്ക് തിരിച്ച ലോറി കൊള്ളയടിച്ച് അക്രമികൾ. ബുധനാഴ്ച രാവിലെ എട്ടരയോടെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാന് സംഭവം ഉണ്ടായത്. മറ്റൊരു ലോറിയിലെത്തിയ സംഘം ട്രക്ക് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ച ശേഷം ലോറി കൊള്ളയടിയ്ക്കുകയായിരുന്നു.
ഡ്രൈവർ ഇർഫാനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മോഷ്ടാക്കൾ അഞ്ജാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയും പിന്നീട് കണ്ടെയ്‌നർ കൊള്ളയടിയ്ക്കുകയുമായിരുന്നു. പിന്നീട് ഇർഫാനെ വഴിയിൽ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസിന്റെ അന്വേഷണത്തിൽ പകൽ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയിൽ ലോറീ കണ്ടെത്തുകയായിരുന്നു. 16 ബണ്ടിൽ മൊബൈൽ ഫൊണുകളിൽ 8 എണ്ണം സംഘം കടത്തിക്കൊണ്ടുപോയി. ഇതിന് ഏകദേശം 2 കോടിയോളം വില വരും. ഡ്രൈവർ ഇർഫാൻ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.