പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (11:55 IST)
ഇടുക്കി : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവ്. ചക്കകാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടിജി വർഗീസ് ശിക്ഷിച്ചത്.

ഏഴു വർഷത്തെ കഠിനതടവിനൊപ്പം പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2018 മേയിലാണ്. തങ്കമണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു തുടർ നടപടികൾ എടുത്തത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപാ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫാണ് കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :