പോക്സോ കേസ് പ്രതി ഇമാം ഒളിവിൽ; പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (10:49 IST)
തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമി ഒളിവിൽ. ഇമാം ജൻമനാട്ടിലും ബന്ധുവീടുകളിലുമില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിങ്ങില്‍ പെൺകുട്ടി പീഡന ആരോപണം നിഷേധിച്ചു.

മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം ഇമാമിനെതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കാണുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :