ഇസ്ലമാബാദ്|
jibin|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (13:08 IST)
പാട്ടിനൊപ്പം നൃത്തം ചെയ്യാത്തതിന് ഗർഭിണിയായ ഗായികയെ വെടിവച്ച് കൊന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകാനയിൽ കൻഗ ഗ്രാമത്തിലാണ് സംഭവം. ആറുമാസം ഗർഭിണിയായ
സമീന സമൂൺ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഗ്രാമത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സാമിനയ്‌ക്കു നേരെ വെടിവയ്‌പ്പുണ്ടായത്. വേദിയിൽ ഇരുന്നുകൊണ്ട് പാട്ടുപാടിയ സാമിനയോട് എഴുന്നേറ്റ് നിന്ന് പാടാനും നൃത്തം ചെയ്യാനും താരാഖ് അഹമ്മത് ജത്തോയി എന്നയാള്‍ ആവശ്യപ്പെട്ടു.
എതിര്‍പ്പ് ശക്തമായതോടെ വേദിയിൽ എഴുന്നേറ്റ് നിൽക്കാൻ സാമിന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജത്തോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിക്കു നേരെ ബഹളം വെച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന യുവതി
മറ്റുള്ളവരുടെ സഹായത്തോടെ സമീന എഴുന്നേറ്റതോടെ താരിഖ് വെടിയുതിര്‍ത്തു.
വെടിയേറ്റ സാമിനയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ജത്തോയിയും രണ്ട് സുഹൃത്തുക്കളും അറസ്‌റ്റിലായി.
സാമിന ആറു മാസം ഗർഭിണിയായിരുന്നെന്നും തന്റെ ഭാര്യയേയും കുഞ്ഞിനേയും കൊന്ന കുറ്റക്കാർക്കെതിരെ ഇരട്ടകൊലപാതകത്തിന് കേസെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.