അനുബന്ധ വാര്‍ത്തകള്‍
- 14 കാരിക്കെതിരെ പീഡനശ്രമം: 58 കാരന് 13 വർഷം തടവ് ശിക്ഷ
- മുൻ ഭർത്താവ് നഗ്നദൃശ്യം പകർത്തി, തിരുവനന്തപുരത്ത് 3 ദിവസം മുൻപ് വിവാഹമോചനം നേടിയ യുവതി ജീവനൊടുക്കി
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും
- അശ്ലീലദൃശ്യം മനപൂർവം അല്ലാതെ ഡൗൺലോഡ് ചെയ്തത് കുറ്റകരമല്ല
- പേരക്കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മുത്തശ്ശന് മരണം വരെ തടവ് ശിക്ഷ
പോക്സോ കേസ്: യുവാവിന് 53 വർഷം കഠിനതടവ്
മലപ്പുറം: ഇരുപത്തി നാലുകാരനായ യുവാവിനെ പോക്സോ കേസിൽ കോടതി 53 വർഷം കഠിന തടവിനു ശിക്ഷിച്ചു. പെരിന്തൽ മണ്ണ അടയ്ക്കാക്കുണ്ട് പാറക്കൽ പൊട്ടിക്കല്ല് ശ്രീജിത്തിനെയാണ് കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ലാണ്. പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്.പരാതിയെ തുടർന്നാണ് കാളികാവ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാളികാവ് പോലീസ് ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര ആണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പെരിന്തൽമണ്ണ അതിവേഗഗ പ്രത്യേക കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 53 വർഷം കഠിന തടവിനൊപ്പം 30000 രൂപ പിഴയും വിധിച്ചു. പിഴതുക അതിജീവിതയ്ക്ക് നൽകണം. പ്രതിയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.