ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി നിങ്ങളുടെ അക്കൗണ്ടിലേക്ക് 25,000 രൂപക്ക് മുകളിൽ നിക്ഷേപിക്കാം !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (19:03 IST)
പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ടുകൾ ആരംഭിച്ചത് ഇന്ത്യൻ സാമ്പത്തിക രംഗത്ത് തന്നെ ഒരു വലിയ മുന്നേറ്റമായിരുന്നു രാജ്യത്തെ എല്ലാ കിടയിലുള്ള അളുകൾക്കും ബാങ്ക് അക്കൗണ്ടുകൾ നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ഇത് വലിയ വിജയമായി മാറുകയും ചെയ്തു. എന്നാൽ എല്ലാ പൊസ്റ്റ് ഓഫീസുകളിലും ബാങ്കിംഗ് ലഭ്യമല്ല എന്നതായിരുന്നു ആളുകളുടെ പ്രധാന പരാതി. എന്നാൽ ബാങ്കിംഗ് എളുപ്പത്തിലാക്കാൻ പുതിയ മാറ്റം പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഒരുക്കി കഴിഞ്ഞു.

ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസ് വഴിയും 25,000 രൂപക്ക് മുകളിലുള്ള ചെക്കുകൾ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെടുക്കനാകും. ബാങ്ക് അക്കൗണ്ട് സേവനം ആരംഭിച്ചിട്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾ വഴിയും ഈ സേവനം ലഭ്യമായിരിക്കും എന്ന് സാരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ രീതി നടപ്പിലാക്കിയിരിക്കുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയ്‌ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. എന്നാൽ ചെക്ക് വഴി പരമാവധി 25,000 വരെ മാത്രമേ പിൻവലിക്കാനവു. സ്വന്തം അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിൽനിന്ന് മാത്രമേ 25,000 രൂപക്ക് മുകളിൽ പണം പിൻവലിക്കാനാവു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :