തല ഹെൽമെറ്റിനകത്ത്, ശരീര ഭാഗങ്ങൾ ചാക്കിൽ, കാല്പാദം ഇനിയും കണ്ടെത്താനായില്ല; യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു

Last Modified ചൊവ്വ, 14 മെയ് 2019 (12:11 IST)
യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തില്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു. മംഗളൂരു അത്താവറില്‍ ആണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മംഗളൂരു അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്.

യുവതിയുടെ തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയുമാണ് കദ്രിയില്‍ ഒരു കടയുടെ മുന്നില്‍ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്കും അതിനകത്ത് നിന്നും ഒഴുകുന്ന ചോരയും കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെല്‍മെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്.

തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാല്‍പാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല. പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :