അനുബന്ധ വാര്‍ത്തകള്‍
- 'തമിഴിലെ ഈ നാല് സംവിധായകരോടൊപ്പം സിനിമ ചെയ്യണം';വിജയ് ദേവരകൊണ്ടയുടെ ആഗ്രഹം
- കൂട്ടത്തല്ല് ! ജയിലറിനെ കുറിച്ച് മോശം കമന്റ്, വിജയ് ആരാധകരെ ആക്രമിച്ച് രജനിയുടെ ആരാധകര്‍
- പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗത്തിനു ഇരയായി; മണിപ്പൂരില്‍ പരാതിയുമായി 37 കാരി
- ഒരു ദുശ്ശീലങ്ങളും ഇല്ലാതിരുന്നിട്ടും... സിദ്ദിഖിന്റെ ഓര്‍മ്മകളില്‍ ഭദ്രന്
- അന്ന് 17 വയസ്സ്, 10 വര്‍ഷങ്ങള്‍ക്കുശേഷം സിനിമ സംവിധായകന്, സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ ജീവിതത്തിലെ സിദ്ദിഖ്
സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്ല് യുവസംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒളിവില്‍ താമസിച്ചിരുന്ന ഇയാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസ് സാഹസികമായി തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടികൊണ്ടുപോയെന്ന പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.