മലപ്പുറത്ത് 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചോദ്യം ചെയ്‌ത അമ്മയ്‌ക്കും മകനും ക്രൂര മർദ്ദനം

 police , attack , പൊലീസ് , പീഡനം , യുവാവ്
മലുപ്പുറം| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (17:13 IST)
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമം. പതിനാറുകാരനായ മകനെ
പീഡിപ്പിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്‌ത സ്‌ത്രീക്കും ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

മലപ്പുറം എടപ്പാളിലാണ് സംഭവം. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ പതിനാറുകാരന്റെ വിരലൊടിഞ്ഞു. ബന്ധുവിനും പരുക്കുണ്ട്. ചങ്ങരംകുളം പൊലീസ് അമ്മയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി. നാരായണന്‍ എന്നയാളാണ് പീഡന ശ്രമം നടത്തിയത്.

എടപ്പാളില്‍ നടന്ന മഴവില്‍ എക്‌സ്‌പോയ്ക്കിടെയായിരുന്നു പതിനാറുകാരനെ തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടി ഇത് വീഡിയോയില്‍ പകര്‍ത്തി. ഇത് കണ്ട് കുട്ടിയുടെ അമ്മയും ബന്ധുവും ചോദ്യം ചെയ്തു. ബഹളത്തിനിടെ ഇവരെ പ്രതി നാരായണന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :