കൈ കടിച്ചുമുറിച്ചിട്ടും വിടാതെ എഎസ്ഐ, കട്ടയ്‌ക്ക് പിടിച്ച് പൊലീസ്; ഒടുവില്‍ കള്ളന്‍ പിടിയിലായി

 Criminal case , police , vishak , പൊലീസ് , വിശാഖ് , ക്രിമിനല്‍ കേസ്
കൊല്ലം| Last Updated: തിങ്കള്‍, 29 ഏപ്രില്‍ 2019 (14:43 IST)
പിടി കൂടുന്നതിനിടെ ക്രിമിനല്‍ കേസിലെ പ്രതി എഎസ്ഐയുടെ കൈ കടിച്ചുമുറിച്ചു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പ്രാക്കുളം ആലുനിന്നവിള വീട്ടില്‍ വിശാഖ് (20) ആണ് അഞ്ചാലംമൂട് സ്റ്റേഷനിലെ എഎസ്ഐയെ ആക്രമിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് പ്രാക്കുളത്ത് ഒരുവീട്ടില്‍ വിശാഖും സഹോദരന്‍ എബിയും മോഷണം നടത്തി. പൊലീസ് ഇവരെ പിടികൂടിയെങ്കിലും വിശാഖ് രക്ഷപ്പെട്ടു. ഇയാള്‍ വീട്ടില്‍ എത്തിയതറിഞ്ഞാണ് പൊലീസ് എത്തിയത്.

വീട്ടില്‍ കയറി പിടികൂടുന്നതിനിടെ വിശാഖ് പൊലീസിനെ ആക്രമിക്കുകയും എഎസ്ഐയുടെ കൈ കടിച്ചു മുറിക്കുകയുമായിരുന്നു. ഏറെ നേരം നീണ്ട ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരുക്കേറ്റു. നിരവധി മോഷണ ശ്രമങ്ങളിലും ക്രിമിനല്‍ കേസുകളിലും പ്രതിയാണ് വിശാഖ്. അതേസമയം, പ്രതിയെ പിടികൂടുന്നതിനിടെ വീട്ടുകാരായ സ്ത്രീകളും പൊലീസിനെ ആക്രമിച്ചെന്ന് പരാതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :