ഊഷ്മള്‍ ഉല്ലാസ് - ഒരു സൈബര്‍ ആക്രമണത്തിന്റെ ഇര ?

ഊഷ്മള്‍ ചാടി മരിച്ചത് എന്തിന്?

Ooshmal ullas
കോഴിക്കോട്| സജിത്ത്| Last Updated: വ്യാഴം, 16 നവം‌ബര്‍ 2017 (17:33 IST)
മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിനിയായ ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്കു പിന്നിലെ രഹസ്യം മനസിലാക്കുന്നതിനായി പൊലീസ്, ഫേസ്‌ബുക്ക് പേജും പരിശോധിക്കുന്നു. ഊഷ്മളിന്റെ ഫേസ്ബുക്കിലെ അവസാന പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഊഷ്മളും സഹപാഠികളും തമ്മില്‍ എന്തോ തർക്കം നിലനിന്നിരുന്നതായായുള്ള സൂചനയാണ് ഈ പോസ്റ്റിലുള്ളത്.

ഊഷ്മളിന്റെ മരണത്തിൽ സഹപാഠികൾക്കും വലിയ സംശയങ്ങളുണ്ട്. വെറുമൊരു പ്രണയനൈരാശ്യം മാത്രമല്ല ആത്മഹത്യയ്ക്ക് കാരമായതെന്നാണ് അവര്‍ വിലയിരുത്തുന്നത്. നവംബർ 13ന് രാത്രി 10.54നാണ് ഊഷ്മൾ തന്റെ ഫേസ്‌ബുക്ക് പേജിൽ അവസാനമായി എഴുതുന്നത്. കെഎംസിടി കൺഫെഷൻ എന്ന പേജിലെ തന്റെ ഒരു മുൻപോസ്റ്റിന്മേലുള്ള ഒരു കമന്റ് ഇപ്പോലാണ് കണ്ടതെന്നു തുടങ്ങുന്നതായിരുന്നു ആ ഇംഗ്ലീഷിലെ പോസ്റ്റ്.

ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലുമൊരു പേജിൽ എഴുതുമ്പോൾ നിങ്ങൾ ഇരയാക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നിയേക്കും. ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് ഒരു പക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലുമൊരു ബാച്ചിനോടോ തനിക്ക് തോന്നുന്ന സ്നേഹവും ദേഷ്യവും നിങ്ങളെ ബാധിക്കുന്നതല്ലെന്നും ഊഷ്മൾ അവസാനത്തെ പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിൽ പരാമർശിക്കുന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് ഊഷ്മൾ പോസ്റ്റ് ഇട്ടത്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുകയാണ്. യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുഴുവൻ തെളിവുകളുമായി പിടിച്ചെന്നും ഈ പോസ്റ്റിന് വന്ന കമന്റില്‍ പറയുന്നു. ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും അതിനായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും കമന്റിൽ പറയുന്നു.

ഇന്നലെയാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ ഊഷ്മള്‍ 4.30ന് ഔട്ട് പാസ് എടുത്താണ് പുറത്ത് പോയത്. ഊഷ്മള്‍ ഫോണില്‍ കയര്‍ത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :