കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍; പ്രതികളെല്ലാം ഏഷ്യക്കാര്‍, കൊല നടന്നത് പൊലീസ് അറിഞ്ഞില്ല - അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 police , family , oman , പൊലീസ് , കൊലപാതകം , സ്‌ത്രീകള്‍
മസ്‌കത്ത്| Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (17:47 IST)
സ്‌ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ട നാലു പേര്‍ക്കായി ഒമാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

ബി‍ദ്‍യ വിലായത്തില്‍ കഴിഞ്ഞയാഴ്‌ചയാണ് കൊലപാതകം നടന്നത്. ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ, മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. ഈ സമയത്തിനുള്ളില്‍ പ്രതികള്‍ രാജ്യം വിട്ട് പോകുകയും ചെയ്‌തു. നാലുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇവര്‍ ഏഷ്യാക്കാര്‍ ആണെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ പിടികൂടാന്‍ അതാത് രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് ഒമാന്‍ പൊലീസ് നീക്കം നടത്തുന്നത്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :