ഇറാന്‍|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (20:38 IST)
വിലക്ക് ലംഘിച്ച് സ്‌റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം കണ്ടതിന്റെ പേരില്‍ കോടതി തടവ് ശിക്ഷ
വിധിച്ചതോടെ ആത്മഹത്യാശ്രമം നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍. ഇറാനിയന്‍ യുവതിയായ സെയിനബാണ് (29) ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. ഇറാനിലെ ടെഹ്‌റാനിലെ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്സി ചാമ്പ്യന്‍ഷിപ്പിലെ ഇന്‍സ്റ്റെഗ്ലാലും യുഎഇ ക്ലബ്ബായ അല്‍ ഐനുമായുള്ള മത്സരം കാണാനാണ് സെയിനബ് എത്തിയത്. മത്സരം കഴിഞ്ഞതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പൊലീസ് നടപടികള്‍ ആരംഭിച്ചതോടെ കേസ് കോടതിയിലെത്തി. അനുകൂലമായ വിധിയുണ്ടാകുമെന്ന് സെയിനബിന് കരുതിയെങ്കിലും ആറ് മാസം തടവില്‍ പാര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് കോടതി മുറ്റത്ത് എത്തി യുവതി തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
90 ശതമാനം പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിബാഗത്തില്‍ ചികിത്സയിലാണ്. യുവതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിരളമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, യുവതിക്ക് പിന്തുണയുമായി ഫുട്‌ബോള്‍ ആരാധകര്‍ രംഗത്തുവന്നു.