Last Updated:
ചൊവ്വ, 11 ജൂണ്‍ 2019 (09:29 IST)
ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ
ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സുഷമ ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്.
എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ്
പിന്‍വലിച്ചു.ആരോഗ്യപ്രശ്നങ്ങളാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷമ അക്കാരണത്താൽ മോദി മന്ത്രിസഭയിൽ നിന്നും ഒഴിവായിരുന്നു.