ക്ഷേത്രത്തിനു സമീപത്തെ നിധി ലഭിക്കാന്‍ വൃദ്ധനെ ബലിനല്‍കി; പൂജാരിയും സംഘവും അറസ്‌റ്റില്‍

ക്ഷേത്രത്തിനു സമീപത്തെ നിധി ലഭിക്കാന്‍ വൃദ്ധനെ ബലി നല്‍കി; പൂജാരിയും സംഘവും അറസ്‌റ്റില്‍

 Karnataka , Shikaripur , ManSacrifice , TreasureHunt , police , murder , death , OldManKilled , HumanSacrifice , നരബലി , ഷിമൊഗ , ശേഖരപ്പ , രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീർ , പൂജാരി , കൊലപാതകം
ഷിമൊഗ| jibin| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (14:49 IST)
നിധി ലഭിക്കുന്നതിനായി വൃദ്ധനെ കഴുത്തറത്തു നരബലി നടത്തി. കർണാടകയിലെ ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലാണ് സംഭവം. ശേഷനായിക് എന്ന അറുപത്തഞ്ചുകാരനെയാണ് ക്ഷേത്രത്തിലെ പൂജാരിയുള്‍പ്പെടയുള്ള നാലംഗ സംഘം കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, എന്നിവരെ ശിക്കാരിപുര റൂറൽ പൊലീസ് അറസ്റ്റു ചെയ്തു.

ക്ഷേത്രത്തിന് സമീപത്തായി വന്‍ നിധി ശേഖരമുണ്ടെന്നും നരബലി നടത്തിയാല്‍ ഇത് ലഭ്യമാകുമെന്നും അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയായ മറ്റു രണ്ടു പേരോടും വ്യക്തമാക്കിയിരുന്നു.

കൊല നടന്ന ദിവസം ക്ഷേത്രത്തിന് സമീപത്തായുള്ള കമുകിൻ തോട്ടത്തിൽ പുല്ല് ശേഖരിക്കാന്‍ എത്തിയ ശേഷനായികിനെ ശേഖരപ്പയും സംഘം കീഴ്‌പ്പെടുത്തുകയും കഴുത്തറുത്തു ബലി നല്‍കുകയുമായിരുന്നു.

ഈ മാസം ഏഴിനു ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ഇയാളുടെ മകന്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസിന് ഘോഷ് പീറിനെ പിടുകൂടിയതോടെയാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഗ്രാമത്തില്‍ നിന്നും പുറത്തേക്ക് പോയതാണ് ഘോഷ് പീറിലേക്ക് സംശയമെത്താന്‍ കാരണമായത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്നാണ് മറ്റുള്ളവരെയും പൊലീസ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :