ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുരുഷൻമാരിലെ മുടികൊഴിച്ചിൽ കുറയ്ക്കാം

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (16:01 IST)
മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷൻമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മലിനീകരണവും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വർധിക്കുന്നതിന് പ്രധാന കാരണം. ,എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധ നൽകിയാൽ പുരുഷൻമാരിലെ മുടി കൊഴിച്ചിൽ ചെറുക്കാനാകും. മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്, നിർജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബധിക്കും. പുകവലിയും മദ്യപാനവും ഉള്ളർ കൂടുതൽ ശ്രദ്ധിക്കുക. രണ്ട് ശീലങ്ങളും മുടി കൊഴിച്ചിൽ വർധിപ്പിക്കും.

പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളർച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങൾ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണം കൃത്യമായ രീതിയിലാക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ധരാളം അടങ്ങിയ ഭക്ഷണണങ്ങൾ മുടി കൊഴിച്ചി; കുറക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :