1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. World covid update news

ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 113,531,088 ആയി; മരണം 2,518286

World Covid
ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 113,531,088 ആയി. കൂടാതെ മരണം 2,518286 ആയിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടിയോട് അടുക്കുകയാണ്. അതേസമയം ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നു. 
 
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തത്. 520,738 പേരാണ് കൊവിഡ് മൂലം അമേരിക്കയില്‍ മരണപ്പെട്ടത്. രണ്ടാമത് ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 251,661 പേരാണ് ഇവിടെ മരണപ്പെട്ടത്. അതേസമയം ഇന്ത്യ മൂന്നാമതുണ്ട്. ഇന്ത്യയില്‍ കൊവിഡ് മൂലം 156,861 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
അടുത്ത ലേഖനം
മദ്യലഹരിയിൽ യുവതിയെ ശ്വാസം‌‌മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ