കാണാതായ കൗമരക്കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ, കണ്ടെത്തിയത് നഗ്ന ശരീരം

Last Updated: വ്യാഴം, 15 ഓഗസ്റ്റ് 2019 (11:54 IST)
മലേഷ്യയിൽ കണാതായ ലണ്ടൻ സ്വദേശിയായ 15കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി പെൺകുട്ടിയെ കാണാതയി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ക്വാലാ‌ലം‌പൂരിന് സമീപത്തെ വനത്തിനുള്ളിൽ അരുവിക്ക് സമീപത്തുനിന്നുമാണ് പെൺക്കുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കളോടൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നോറ എന്ന പതിനചുകാരി, ക്വലാലംപൂരിന്
സമീപത്തിള്ള ണ്ണ്സൺ റിസോർട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ റിസോർട്ടിലെത്തി ഒരു ദിവസത്തിന് ശേഷം ആഗസ്റ്റ് നാലിന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ പൊലീസ് പ്രത്യേക സംഘങ്ങളായി പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.

മതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ് എന്ന് മതാപിതാക്കൾ ആരോപണം ഉന്നയിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പെൺകുട്ടിയുടെ കാണാതാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :