Last Updated:
ബുധന്‍, 10 ഏപ്രില്‍ 2019 (20:51 IST)
പ്രണയത്തിൽ നിന്നും പിൻമാറിയതിയതിന്റെ പക തീർക്കാൻ മുൻ കമുകൻ യുവതിയെ ബലമായി ചുംബിച്ച് ചുണ്ടുകൾ കടിച്ചെടുത്തു. സൌത്ത് കരോലിനയിലെ ഗ്രീൻ വില്ലെയിലാണ് സംഭവം ഉണ്ടായത്. പ്ലാസ്റ്റിക് സെർജറിയിൽ 300ഓളം സ്റ്റിച്ചുകൾ വേണ്ടി വന്നു ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ മുഖം പൂർവ രീതിയിലാക്കാൻ.
2016ലാണ് കെയ്‌ല, ആരോൺ ഫ്ലെറി എന്ന യുവാവുമായി പ്രണയത്തിലാകുന്നത്. കെയ്‌ലിക്ക് അന്ന് 17 വയസ് മാത്രമയിരുന്നു പ്രായം. എന്നാൽ ഒരു വർഷത്തിന് ശേഷം കെയ്‌ലി ഈ ബന്ധത്തിൽ നിന്നു പിൻമാറിയിരുന്നു. ഫ്ലെറിയുടെ ക്രൂരമായ പെരുമാറ്റം തന്നെയായിരുന്നു ഇതിന് കാരണം.
എന്നാൽ തെറ്റുകൾ തിരുത്താൻ ഒരു അവസരം തരണം എന്ന് പറഞ്ഞ് ഫ്ലെറി യുവതിയുടെ അടുത്തെത്തുകയയിരുന്നു. എന്നാൽ ഇതിന് വിസമ്മദിച്ചതോടെ ഇയൽ അക്രമാസ്തനായി. പ്രതി കെയിലയുട്രെ ചുണ്ടിൽ ബലമായി ചുംബിക്കുകയും കടിച്ചു കീറുകയുമായിരുന്നു. പ്രതിയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് യുവതിയുടെ ചൂണ്ടുകൾ മുഖത്തുനിന്നും പൂർണമായും അടരുന്നു.
യുവതി ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പ്ലാസ്റ്റിക് സർജറിയിൽ ചുണ്ടുകൾ പൂർവ സ്ഥിതിയിൽ തുന്നി ചേർക്കുകയായിരുന്നു. സംഭവത്തിൽ സെത് ആരോൺ ഫ്ലെറി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയെ 12 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു.