അനുബന്ധ വാര്ത്തകള്
- ഏഴ് മാസം തുടർച്ചയായി ശമ്പളം നൽകിയില്ല, കമ്പനിയിലെ ജീവനക്കാർ ബോസിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, വിട്ടയച്ചത് ശമ്പളം ഉടൻ നൽകാം എന്ന് കരഞ്ഞു പറഞ്ഞതോടെ
- വളർത്തുനായയെ ചൊല്ലി തർക്കം, അയൽക്കാരൻ 46കാരനെ കോടാലികൊണ്ട് അടിച്ചുകൊന്നു
- റെനോയുടെ ക്വിഡ് ഇനി ഇലക്ട്രിക് കരുത്തിൽ, ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കും
- ട്വിറ്ററിൽ ഇനി തോന്നുംപോലെ ഫോളോ ചെയ്യാൻ സാധിക്കില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ !
- നടി അക്രമിക്കപ്പെട്ട കേസ്: കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതി, സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്ത്
അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പ് പാടത്ത് ഉപേക്ഷിച്ച് ബന്ധു, പ്രതി കുടുങ്ങിയത് ഇങ്ങനെ
അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി ബന്ധുവായ യുവാവ്, ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം സരണ ഗ്രാമത്തിലെ കരിമ്പ് പാടത്തുനിന്നും കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലത്ത സമയത്ത് ഇന്ദിര പുരി കോളനിയിലെ വീടിന് സമീപത്ത് നിന്നും മുറദ് നഗറിലെത്തിച്ച് ബന്ധുവായ മഹാജൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെ പെൺകുട്ടി എതിർത്തതതോടെ ഇയാൾ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കരിമ്പ് പാടത്ത് ഉപേക്ഷിച്ചു.
മാതാപിതാക്കൾ തിരികെ എത്തിയതോടെയാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയെ ഗ്രാമത്തിലെ കരിമ്പ് പാടത്ത് കണ്ടെത്തിയത്.
സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മഹാജന്റെ പ്രവർത്തികളിൽ പൊലീസിന് സംശയം തോന്നി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.