പ്രണയദിനത്തില്‍ കാമുകിക്കായി സഹപാഠികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു - സംഭവം മദ്രാസ് ഐഐടിയിൽ

  IIT madras , student ,  love affair , police , hospital , manoj , മനോജ് , പ്രണയം , കുത്തേറ്റു , മദ്രാസ് ഐഐടി
ചെന്നൈ| Last Modified വെള്ളി, 15 ഫെബ്രുവരി 2019 (08:46 IST)
പ്രണയദിനത്തിൽ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപാഠിയെ കുത്തി പരുക്കേല്‍പ്പിച്ച യുവാവ് അറസ്‌റ്റില്‍. മദ്രാസ് ഐഐടിയിലാണ് സംഭവം.

കുത്തേറ്റ ഹരിയാന സ്വദേശി പ്രമോദ് കൗശികിനെ അഡയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ മനോജിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ കോടതി റിമാന്‍‌ഡില്‍ വിട്ടു. ഇരുവരും രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥികളാണ്.

കൗശിക്കും മനോജും ഒരു പെണ്‍കുട്ടിയെ ഇഷ്‌ടപ്പെട്ടിരുന്നു. പ്രണയദിനത്തിൽ ആര് ആദ്യം ഇഷ്‌ടം പറയുമെന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വാക്കേറ്റം കൈയാങ്കളിയായതോടെ മനോജ് മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് പ്രമോദിനെ കുത്തുകൈയായിരുന്നു.

പരുക്കേറ്റ പ്രമോദിനെ ഓടിക്കൂടിയ മറ്റു വിദ്യാർഥികളാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമമാണ് മനോജിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :