വീട്ടമ്മയുടെ മൃതദേഹം നഗ്നമായ നിലയില്‍ വീടിനുള്ളില്‍; ദുരൂഹതയെന്ന് പൊലീസ്

കൊടുമണ്‍| Last Modified ശനി, 11 മെയ് 2019 (18:30 IST)
നഗ്നമായ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ്.
കൊടുമണ്‍ചിറ കല്ലിട്ടേതില്‍ വിജയന്റെ ഭാര്യ വിജയകുമാരി (സുമംഗല-46) യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ഭര്‍ത്താവ് വിജയന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ വിജയകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്നമായ നിലയിലാണ് ഉണ്ടായിരുന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്.

ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വിജയന്‍ കൊടുമണ്‍ പട്ടന്തറ ജങ്ഷനിലെ ബേക്കറിയില്‍ ജോലിചെയ്യുന്ന വ്യക്തിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :