നൂലുകെട്ട് ദിനത്തിൽ പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അച്ഛൻ: സംഭവം തിരുവനന്തപുരത്ത്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:59 IST)
തിരുവനന്തപുരം: 40 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അച്ഛൻ. തിരുവനന്തപുരം തിരുവല്ലത്താണ് പിതാവിന്റെ ക്രൂരതയെ തുടർന്ന് പിഞ്ചുകുഞ്ഞിന് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയോടെ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ പെൺകുഞ്ഞിനെ ആറ്റിലേയ്ക്ക് എറിയുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായത്. ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :