സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; മകന്‍ പിതാവിനെ തൂമ്പായ്ക്ക് അടിച്ച് കൊന്നു

സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; മകന്‍ പിതാവിനെ തൂമ്പായ്ക്ക് അടിച്ച് കൊന്നു

   smartphone , denied money , father , killed , death , police , ആനന്ത് കിഷോര്‍ തിവാരി , കൃഷ്ണ കുമാര്‍ , പൊലീസ്, സ്‌മാര്‍ട്ട് ഫോണ്‍ , കൃഷ്‌ണ
കാണ്‍പൂര്‍| jibin| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (14:01 IST)
സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു. കര്‍ഷകനായ കൃഷ്ണ കുമാറാണ് (60) മകന്‍ ആനന്ത് കിഷോര്‍ തിവാരിയുടെ (19) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാണ്‍പൂര്‍ ഫത്പൂര്‍ ജില്ലയിലെ കുല്‍ക്കെദാ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കര്‍ഷകനായ പിതാവിനോട് വിലകൂടിയ സ്‌മാര്‍‌ട്ട് ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആനന്ത് ആവശ്യപ്പെട്ടിരുന്നു. മകന്‍ ഇക്കാര്യം പലപ്രാവശ്യം
ചോദിച്ചെങ്കിലും പണമില്ലെന്ന കാരണത്താല്‍ കൃഷ്ണ ആവശ്യം നിരസിച്ചു.

ശനിയാഴ്‌ച ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിയില്ലെന്ന് കൃഷ്‌ണ വ്യക്തമാക്കിയതോടെ പ്രകോപിതനായ ആനന്ദ് വീടിന് സമീപത്തിരുന്ന തൂമ്പയെടുത്ത് പിതാവിന്റെ തലയക്കടിക്കുകയായിരുന്നു.

കൃഷ്‌ണയുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ആനന്ത് രക്ഷപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചാന്ദ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :