ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച. അന്ന് ഒരു പ്രത്യേകതയുള്ള ദിനമാണ്. അന്നാണ് ഫാദേഴ്‌സ് ഡേ. മക്കള്‍ സ്നേഹത്തോടെയും ആദരവോടെയും തങ്ങളുടെ പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസം. മക്കളെ സുരക്ഷിതത്വത്തിന്‍റെ തണല്‍ക്കീഴില്‍, സ്നേഹത്തിന്‍റെ കുടക്കീഴില്‍ വളര്‍ത്തിവലുതാക്കിയ അച്ഛനെ സ്നേഹം കൊണ്ട് പൊതിയുന്ന ദിനം. യാദൃശ്ചികമായാണ് ഫാദേഴ്സ് ഡേ ആചരണത്തിന്‍റെ തുടക്കം. 1909ലാണ് സംഭവം. അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ഒരു പള്ളിയില്‍ മദേഴ്‌സ് ഡേ പ്രസംഗം കേട്ട സൊനോറ എന്ന യുവതിയാണ് ഫാദേഴ്സ് ഡേ...