തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ട്: സര്‍ക്കാരിനെതിരെ രാഹുലും രജനീകാന്തും

തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ട്: സര്‍ക്കാരിനെതിരെ രാഹുലും രജനീകാന്തും

 Thoothukudi sterlite issues , police , Rajinikanth , Rahul ghandhi , fire , congress , രജനീകാന്ത് , രാഹുല്‍ ഗാന്ധി , പൊലീസ് വെടിവയ്പ്പ് , തൂത്തുക്കുടി , പൊലീസ് വെടിവയ്‌പ്പ്
തൂത്തുക്കുടി/ചെന്നൈ| jibin| Last Modified ചൊവ്വ, 22 മെയ് 2018 (19:44 IST)
തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന്‍ രജനീകാന്തും രംഗത്ത്.

പൊലീസിന്റെ നടപടി ഭരണകൂട ഭീകരതയുടെ ഉത്തമ ഉദ്ദാഹരണമാണെന്ന് രാഹുല്‍ വ്യക്തമാക്കി. നീതിക്കു വേണ്ടി പോരാടിയതിനാണ് ജനങ്ങളെ വെടിവച്ചു കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രജനീകാന്ത് കുറ്റപ്പെടുത്തി.

സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. 17 വയസുള്ള ഒരു കോളേജ് വിദ്യാർത്ഥിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും രജനീകാന്തും നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :