ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എഞ്ചിനിയർ, പിന്നീട് വാട്ട്സ് ആപ്പിലെ ഫാമിലെ ഗ്രൂപ്പിലൂടെ കുറ്റസമ്മതം, ക്രൂരമായ സംഭവം ഇങ്ങനെ

Last Updated: ബുധന്‍, 24 ഏപ്രില്‍ 2019 (17:13 IST)
ഗാസിയാബാദ്: ഭാര്യയെയും മക്കളെയും ക്രൂരമായ കൊലപ്പെടുത്തിയ സുമിത് കുമാർ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനിയറെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. 34കാരിയായ ഭാര്യയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഭാര്യ അൻഷു ബാല, മക്കളായ പ്രതിമേഷ്, അക്രിതി ആരവ് എന്നിവരാണ് കൊല്ലപ്പെട്ടത്

ബംഗരുവിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന സുമിതിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. കടുത്ത സാമ്പതിക പ്രതിസന്ധി കൂടി വന്നതോടെ മയക്കുമരുന്നിന് അടിമയായ പ്രതി ഭാര്യക്കും മൂന്നു മക്കൾക്കും ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി, ബോധരഹിതരാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം, മുന്ന് മണിയോടെ സുമിത് വീട്ടിൽ നിന്നും രക്ഷപ്പെട്ടു. പിന്നിട് താൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി വാട്ട്‌സ് ആപ്പിലെ കുടുംബ ഗ്രൂപ്പിൽ സന്ദേശം അയക്കുകയായിരുന്നു. ഇതോടെ പൊലീസ് വീട്ടിലെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രതിയെ ഇതേവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :