മാരുതി സുസൂക്കിയുടെ ആൾട്ടോ 800 ഫെയ്സ് ലിഫ്റ്റ് എത്തി, വില 2.93 ലക്ഷം

Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (11:37 IST)
മാരുതി സുസൂക്കിയുടെ എക്കണോമി കാറുകളിൽ ഒന്നാംസ്ഥാനത്താണ് ആൾട്ടോ 800. മാരുതി സുസൂക്കി 800നെ വീണ്ടും വിപണിയിൽ എത്തിക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നു എങ്കിലും അതിന് പകരമായി വിപണിയിൽ എത്തിയ കുഞ്ഞൻ കാറാണ് ആൾട്ടോ 800. വാഹത്തിന്റെ പുതിയ ഫെയിസ്‌ലിഫ്റ്റ് എഡിഷൻ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിച്ചു 2,93,689 രൂപയാണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന്റെ വില.

വാഹനത്തിന്റെ മുന്ന് വേരിയന്റുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആൾട്ടോ ബി എസ് 6 എൽ എക്സ് ഐ, ആൾട്ടോ ബി എസ് 6 വി എക്സ് ഐ എന്നിങ്ങനെയാണ് മറ്റുരണ്ടു വേരിയന്റുകൾ. ഇതിൽ എൽ അക്സ് ഐ വേരിയന്റിന് 3,50,375 രൂപയും, വി എക്സ് ഐ വേരിയന്റിന് 3,71,709 രൂപയുമാണ് ഡൽഹിയിലെ എക്സ്സ് ഷോറൂം വില.

നിരവധി മാറ്റങ്ങളോടെയാണ് ആൾട്ടോ 800 ഉപയോക്താക്കളിലേക്ക് എത്തുന്നത്. സുരക്ഷക്കായി വാഹനത്തിൽ നിരവധി മാറ്റങ്ങൽ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ആൾട്ടോ 800 ഫെയ്‌സ് ലിഫ്റ്റ് എഡിഷന്റെ പ്രധാന പ്രത്യേകത. വാഹനത്തിന്റെ ഡിസൈനിലും നേരിയ വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ഗ്രില്ലും, ബമ്പറുമാണ് ആൾട്ടോ 800ന്റെ ഡിസൈനിൽ കൊണ്ടുവന്നിരികുന്ന മാറ്റം, മുന്നിൽ മറ്റു മാറ്റങ്ങൾ ഒന്നു വരുത്തിയിട്ടില്ല.

വാഹനത്തിന്റെ പിന്നിൽ ആൾട്ടോ 800 എന്നതിന് പകരം ആൾട്ടോ എന്ന് മാത്രമാണ് ഫെയിസ് ലിഫ്റ്റ് എഡിഷനിൽ ഉള്ളത്. സുരക്ഷക്കാണ് ഫെയിസ് ലിഫ്റ്റ് എഡിഷനിൽ കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നത് എന്ന് പറയാം. എ ബി എസും, ഇ ബി ഡിയും ആൾട്ടോ 800 ഫെയ്സ് ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
റിവേഴ്സ് പാർകിംഗ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ ആൻഡ് കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ സുരക്ഷാ സംവിധാനങ്ങളും ആൾട്ടോ 800 ഫെയിസ് ലിഫ്റ്റിൽ ഉണ്ടാകും.

വാഹനത്തിന്റെ അടിസ്ഥാന വേരിന്റുകളിൽ സ്റ്റാൻഡേർഡ് ഡ്രൈവർ സൈഡ് എയർ ബാഗും, ഉയർന്ന വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഉണ്ടാകും. എന്നാൽ എഞ്ചിനിൽ മാറ്റങ്ങൽ ഒന്നു വരുത്തിയിട്ടില്ല. 49 ബി എച്ച് പി കരുത്തും 69 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 0.8 ലിറ്റർ പെട്രോൽ എഞ്ചിൻ തന്നെയാണ് ആൾട്ടോ 800 ഫെയിസ് ‌ലിഫ്റ്റിലും ഉണ്ടാവുക. പുതിയ ആൾട്ടോ 800 ഫെയിസ് ലിഫ്റ്റ് റെനോയുടെ ക്വിഡിന് വെല്ലുവിളി ഉയർത്തും എന്നാണ് മാരുതി സുസൂക്കിയുടെ കണക്കുകൂട്ടൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :