വിവാഹ വാഗ്ധാനം നൽകി നിരന്തരം പീഡനത്തിന് ഇരയാക്കി; 7 ലക്ഷം രൂപയും തട്ടിയെടുത്തു, യുവതിയുടെ ശരീരവും, പണവും ലക്ഷ്യംവച്ച് 38കാരൻ ഒരുക്കിയ കെണി ഇങ്ങനെ

Last Updated: തിങ്കള്‍, 22 ഏപ്രില്‍ 2019 (19:17 IST)
വിവാഹ വാഗ്ധാനം നൽകി യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകി 7 ലക്ഷം രൂപയും പ്രതി യുവതിയിൽനിന്നും തട്ടിയെടുത്തിരുന്നു. നിതിൻ സാമറാവു ശിൻഡെയാണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്.

ഇരുവരും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ഇവർ സുഹൃത്തുക്കളുമായിരുന്നു. വിവാഹ മോചിതയായ തന്നെ മുൻ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണ് എന്ന് യുവതി ശിൻഡെയോട് പറഞ്ഞിരുന്നു. യുവതിയെ ഇമോഷണലായി വലയിലാക്കാനുള്ള അവസരം മുതലെടുത്ത് യുവതിയെ വിവാഹം ചെയ്യാം എന്ന് ശിൻഡെ വക്ക് നൽകുകയായിരുന്നു.

പ്രതിയുടെ വാക്ക് വിശ്വസിച്ച് യുവതി നിരന്തരം ലൈംഗിക ബന്ധത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. നിലവിലെ ഭാര്യയുയുമായുള്ള ബന്ധം വേർപ്പെടുത്തി യുവതിയെ വിവാഹം ചെയ്യാൻ സിൻഡെ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്ന.. ഇതിൽ ഏഴ് ലക്ഷം രൂപ യുവതി നൽകുകയും ചെയ്തു.

ലൈംഗികമായി ഉപയോഗിക്കുകയും പണം കയ്യിൽ ലഭിക്കുകയും ചെയ്ത ശേഷം വിവാഹം കഴിക്കുന്ന കാര്യത്തെക്കുറിച്ച് സിൻഡെ സംസാരിക്കാതെയായി. ക്രമേണ മനപ്പൂർവം ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :