Last Modified തിങ്കള്‍, 22 ഏപ്രില്‍ 2019 (15:45 IST)
കുറഞ്ഞവിലക്ക് മികച്ച എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി.
റിയൽമി C2 നേരത്തെ കമ്പനി വിപണിയിൽ അവതരിപ്പിച്ച റിയൽമി C1ന്റെ അപ്ഡേറ്റഡ് മോഡലാണ്. മെയ് 15ന് ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഡോട്കോമിലൂടെയും ഫോൺ വിൽപ്പനക്കെത്തും.
6.1 ഇഞ്ച് എച്ച് ഡി പ്ലസ് ഡ്യുഡ്രോപ്സ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണത്തോടെയാണ് ഫോണിന്റെ ഡിസ്‌പ്ലേയിൽ ഒരുക്കിയിരിക്കുന്നു. 2 ജി ബി റാം 16 ജി ബി സ്റ്റോറേജ്, 3ജി ബി റാം 32ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയനുകളായാണ് റിയൽമി C2 വിപണിൽ എത്തുക.
ബേസ് വേരിയന്റിന് 5,999 രൂപയും, 3 ജി ബി റാം വേരിയന്റിന് 7,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് C2വിൽ ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിലുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ ഫോണിൽ ഒരുക്കിയിരിക്കുന്നു.
മീഡിയടെക്കിന്റെ ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒ എസ് 6സിലാണ് ഫോൺ പ്രവർത്തിക്കുക. ഫിംഗർ പ്രിന്റ് അൺലോക്കിംഗ്
ഫോണിൽ ഉണ്ടാകില്ല. പകരം ഫേഷ്യൽ അൺലോക്കിംഗാണ് C2വിൽ ഒരുക്കിയിരിക്കുന്നത്. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.