മോർഫ് ചെയ്ത ചിത്രങ്ങൾകാട്ടി 16കാരിയെ ബ്ലാക്ക്മെയിൽ ചെയ്ത അഭിഭാഷകൻ പിടിയിൽ

Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (13:06 IST)
മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് 16കാരിയെ ഭീഷണിപ്പെടുത്തിയ അഭിഭഷകനെ പൊലീസ് പിടികൂടി. മുംബൈയിലെ ജബൽപൂരിലാണ് സംഭവം. ചേതന്യ സാഗർ സോണി എന്ന 25കാരനെയാണ് പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കി പ്രതി ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു.

ഉമർ സുൽത്താൻ എന്ന പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. ശേഷം തന്റെ ചില ചിത്രങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് പെൺകുട്ട്യുടെ ചിത്രങ്ങൽ പ്രതി ആവശ്യപ്പെട്ടിരുന്നു. ചതി മനസിലാകതെ 16കാരി ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു.

ഈ ചിത്രങ്ങൾ മോർഫ് ചെയ്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. തന്റെ നമ്പരിലേക്ക് വിളിക്കാനും പ്രതി പെൺകുട്ടുയെ ഭീഷണിപ്പെടുത്തിയിരുന്നു അശ്ലീല ചുവയുള്ള ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ പെൺകുട്ടിയുടെ മാതാപിതക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആപ്പ് ഉപയോഗിച്ചുള്ള നമ്പരിൽ നിന്നുമാണ് പ്രതി ബന്ധപ്പെട്ടിരുന്നത് എന്നതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഐ ടി സെല്ലിന്റെ സാങ്കേതിക സഹായം തേടി. മൂന്നു മസത്തോളം പ്രതിയുടെ ഫേക്ക് അക്കൌണ്ട് കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :