വിലയിൽ വലിയ കുറവ് വന്നേക്കും, ഐ ഫോൺ 7 മെയ്ഡ് ഇൻ ഇന്ത്യ ഉടൻ വിപണിയിലേക്ക് !

Last Updated: ബുധന്‍, 3 ഏപ്രില്‍ 2019 (17:07 IST)
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഇന്ത്യയിൽ തന്നെ ഐ ഫൊണുകളുടെ നിർമ്മാണം ആരംഭിച്ചു. ഐഫോൺ 7ആണ് ഇന്ത്യയയിൽ അപ്പിൾ പ്രധനമായും നിർമ്മിക്കുക. ഇതോടൊപ്പം ഐഫോൺ എസ് ഇ, ഐ ഫോൺ 6 എന്നീ മോഡലുകളുടെ നിർമ്മാണവും ഇന്ത്യയിൽ തന്നെ നടത്താനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യയിൽനിന്നു തന്നെ നിർമ്മാണം ആരംഭിച്ചതോടെ ഇറക്കുമതി തീരുവ ഇല്ലാതാവും. മാത്രമല്ല മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ആനുകൂല്യങ്ങൾ കമ്പനിക്ക് ലഭിക്കുക കൂടി ചെയ്യുന്നതോടെ ഐഫോൺ 7ന്റെ വിപണി വിലയിൽ കുറവു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആപ്പിളിന്റെ തയ്‌വാനിലെ നിര്‍മ്മാണ കരാറുള്ള വിസ്‌റ്റോണ്‍ തന്നെയാണ് ഇന്ത്യയിലും ആപ്പിളിനായി ഐഫോണുകൾ നിർമ്മിക്കുക. ബംഗളുരുവിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നുമാണ് ഇന്ത്യൻ നിർമ്മിത ഐഫോണുകൾ വിപണിയിൽ എത്തുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :