വീട്ടുനമ്പറിടാൻ കൈക്കൂലി വാങ്ങി, മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

Last Modified വെള്ളി, 1 മാര്‍ച്ച് 2019 (14:05 IST)
മൂവാറ്റുപുഴ: പുതിയ വീടിന് നമ്പറിടുന്നതിനായി കൈക്കൂലി വാങ്ങിയ മുൻ പഞ്ചയത്ത് സെക്രട്ടറിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ചിറ്റാട്ടുകര മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ കെ എൻ പൊന്നപ്പനാണ് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതിന് രണ്ട് വർഷവും. കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വർഷവു ചേർത്താണ് മൂന്ന് വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി കാലാം പാഷയാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബർ 31നായിരുന്നു കേസിനാ‌സ്പദമായ സംഭവം ഉണ്ടായത്.

വടക്കേക്കര പുളിക്കല്‍ ആന്റണി എന്നയാളുടെ പുതിയ വീടിന് നമ്പർ ഇടുന്നതിനും നികുതി കുറക്കുന്നതിനും പൊന്നപ്പൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സംഭവം അറിഞ്ഞ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 2010 ജനുവരി ഒന്നിന് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :