അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാൻ ലക്ഷ്യം വച്ചത് ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ; എഫ് 16 പോർ വിമാനം സൈനിക കേന്ദ്രത്തിൽ ബോംബ് വർഷിച്ചു, പ്രകോപനമുണ്ടാക്കിയാൽ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്ന് സൈനിക മേധാവികൾ
- വീട്ടിൽ സന്തോഷം നിറക്കാൻ ചെയ്യൂ ഇക്കാര്യങ്ങൾ !
- ജമ്മു കശ്മീരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് പ്രളയത്തിൽ കേരളത്തെ കൈപിടിച്ചുയർത്തിയ സൈനികൻ
- ഇന്ത്യൻ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് പാകിസ്ഥാന് ബോധ്യമായി; ചൈനപോലും തള്ളിപ്പറഞ്ഞതോടെ ഇന്ത്യയുമായി സൌഹൃദമാണ് ആഗ്രഹിക്കുന്നത് എന്ന് ഇമ്രാൻ ഖാൻ
- ബോളിവുഡ് സുന്ദരികളെപ്പോലും അമ്പരപ്പിച്ച് തെന്നിന്ത്യൻ താരം കർണിക സിംഗിന്റെ ഹോട്ട് ഫോട്ടോഷൂട്ട് !
ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യൻ വിപണിയിൽ !
ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി ഷവോമിയുടെ ഉപ ബ്രൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതൽ ചൈനിസ് വിപണിയിൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചിരുന്നു. നോട്ട് 7ന്റെ 3 ജി ബി റാം 32 ജി ബി മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 64 ജി ബി മെമ്മറി മോഡലിന് 11,999 രൂപയുമാണ് വില
48 മെഗാപിക്സൽ ക്യാമറയുമായാണ് ഫോൺ എത്തുന്നത് എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേണ് ഫോണിന് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിർമ്മിച്ചിരിക്കുന്നത്. അതിവേഗ ചാർജിങ്ങിനായി ടൈപ്പ് സി യുഎസ് ബി മി പോർട്ട് ഫോണിൽ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി.