ബധിരയും മൂകയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി ഭർതൃസഹോദരൻ‌മാർ, ഒടുവിൽ മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതി നൽകി

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (19:45 IST)
കണ്ണൂര്‍: ബധിരയും മൂകയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി ഭർതൃസഹോദരൻ‌മാർ. കണ്ണൂർ കേളകത്താണ് ഭർതൃവീട്ടിൽ വച്ച് യുവതി ക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടൂത്തു.

യുവാക്കളെ ഭയന്ന് യുവതി പീഡന വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ സ്വന്തം മകളെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി സഹോദരന്റെ വീട്ടിലേക്ക് താമസം മാറുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. ചൊൽഡ് ലൈനാണ് പൊലിസിനെ വിവരമറിയിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ ഭർതൃസഹോദരൻ‌മാർ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവർക്കുമല്ലാതെ മറ്റാർക്കെങ്കിലും പീഡനത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :