മുറി വൃത്തിയാക്കാൻ പറഞ്ഞതിന് മുത്തശ്ശിയെ 11കാരനായ കൊച്ചുമകൻ വെടിവച്ചുകൊന്നു, ഒടുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (12:31 IST)
ലോസ്‌ഏഞ്ചലസ്: മുറി വൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യം തീർക്കാനായി പതിനൊന്നുകാരനായ കൊച്ചുമകൻ സ്വന്തം മുത്തശ്ശിയെ മുത്തച്ഛന്റെ കൺമുന്നിൽ‌വച്ച് കൊലപ്പെടുത്തി. തുടർന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച അരിസോണയിലാണ് സംഭവം ഉണ്ടായത്.

യുവോന്നെ വൂഡാർക്ക് എന്ന 65കാരിയെയാണ് പതിനൊന്നുകാരൻ കൊലപ്പെടുത്തിയത്. യുവോന്നെയും ഭർത്താവും കുട്ടിയോട് മുറി വൃത്തിയാക്കാൻ നിരന്തരം പറഞ്ഞിരുന്നു. ഇത് അനുസരിക്കാൻ കുട്ടി തയ്യാറായിരുന്നില്ല.

മുറിവൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ വൈകിട്ട്
ടി വി കണ്ടുകൊണ്ടിരിക്കെ പതിനൊന്നുകാരൻ യുവോന്നെക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലക്കുപിന്നിൽ വെടിയേറ്റ ഇവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കുട്ടിയെ പിടികൂടാൻ മുത്തച്ഛൻ ശ്രമിച്ചതോടെ കുട്ടി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :